പെട്രോള്‍ ഡീലര്‍മാര്‍ക്ക് വായ്പ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് പെട്രോള്‍/ ഡീസല്‍ വില്‍പ്പനശാലകള്‍ വിപുലീകരിക്കുന്നതിന് വായ്പയ്ക്ക് അപേക്ഷിക്കാം. പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായപരിധി 60 വയസ്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുളളവരാകരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുമ്പ് വായ്പയ്ക്ക് അപേക്ഷിച്ച് ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസയോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ ഈ മാസം 30നകം ലഭിക്കത്തക്കവിധം അയയ്ക്കണം. (പിഎന്‍പി 1592/18)
- Log in to post comments