Skip to main content

ഡങ്കിപ്പനി : നാല് തരം വൈറസുകളും ജില്ലയില്‍ സ്ഥിരീകരിച്ചു

    ഡങ്കിപ്പനിക്ക് കാരണമായ നാല് തരം വൈറസുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടു ള്ളത്. ഈ നാലുതരം വൈറസുകളുടെയും സാന്നി    ധ്യം ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡങ്കിപ്പനി സ്ഥിരീകരിച്ച രോഗികളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ നല്‍കിയിരുന്നു. ഈ പരിശോധയില്‍ ടൈപ്പ് ത്രീ വൈറസിന്‍റെ സാന്നിധ്യവും ജില്ലയിലുണ്ടെന്ന് വ്യക്തമായി. മറ്റ് മൂന്നുതരം വൈറസുകളെ അപേക്ഷിച്ച് ടൈപ്പ് ത്രീ വൈറസുകള്‍ കൂടുതല്‍ മാരകമാണെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ആവര്‍ത്തിച്ചുള്ള രോഗബാധ മരണനിരക്ക് കൂടുന്നതിന് കാരണമാകുന്നതിനാല്‍ ഡങ്കി വൈറസുകളെ മനുഷ്യനിലെത്തിക്കുന്ന ഈഡിസ് കൊതുകുകളെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു.                                       (പിഎന്‍പി 1611/18)

date