Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 60 വയസ് തികഞ്ഞവര്‍ ഒഴികെയുളള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31 ന് മുമ്പ് ഇ-ശ്രം പോര്‍ട്ടലില്‍ www.eshram.gov.in രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ/സി.എസ്.സി/ഇ-ശ്രം ക്യാമ്പുകള്‍ വഴിയും, രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ക്ഷേമനിധി ഓഫീസില്‍ എത്തിയും രജിസ്റ്റര്‍ ചെയ്യാം. ഈ സൗകര്യം തൊഴിലാളിള്‍ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments