Post Category
ഒ.ഇ.സി വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ നല്‍കണം
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലംപ്സം ഗ്രാന്റ് അനുവദിക്കുന്നതിനായി അര്‍ഹരായവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പിന്നാക്കവിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ് എയ്ഡഡ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ ജൂണ്‍ 30 ന് മുമ്പായി www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്.പി 1702/2018)
date
- Log in to post comments