Skip to main content

വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി  20ന്

പ്രതേ്യക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2022 ന്റെ ഭാഗമായുള്ള വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി നവംബര്‍ 20ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി കമാല്‍കുട്ടി പരിപാടിയുടെ ഉദ്ഘാടനവും 2021 നിയമസഭ തെരഞ്ഞെടുപ്പിലെ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജി ശ്രീകുമാര്‍ പങ്കെടുക്കും.
 

date