Post Category
അധ്യാപക നിയമനം: അഭിമുഖം 30ന്
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഗ്രാഫിക്സ് തസ്തികയിൽ താത്ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് 30ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടക്കും. എം.എഫ്.എ. ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
പി.എൻ.എക്സ്. 4576/2021
date
- Log in to post comments