കര്‍ഷകസഭകള്‍ക്ക് തുടക്കമായി
കര്‍ഷകരും കൃഷിഭവനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താ നുതകുന്ന കര്‍ഷകസഭകള്‍ക്ക് ജില്ലയില്‍ തുടക്കമായി. പോത്തന്‍കോട് ബ്ലോക്കിലെ ആദ്യ കര്‍ഷകസഭ മംഗലപുരം ഗ്രാമപഞ്ചായത്തിലെ കുടവൂര്‍ വാര്‍ഡില്‍ നടന്നു. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതിനായി ആരംഭിച്ച സഭ കര്‍ഷകരുടെ സംശയനിവാരണ ത്തിനുള്ള വേദി കൂടിയാണ്. കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും പദ്ധതി സഹായിക്കും. കര്‍ഷകസഭകളുടെ ഭാഗമായി ഓരോ വാര്‍ഡിലും കൃഷി ഓഫീസര്‍മാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ക്ലാസു കളെടുക്കും. പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ കര്‍ഷകരുടെ നിര്‍ദേശത്തോടെ ഭേദഗതികള്‍ വരുത്താനുള്ള നടപടികളും സ്വീകരിക്കും. വിഷുവിന് ആരംഭിച്ച കര്‍ഷക സഭകള്‍ ജൂലൈ നാലിന് സമാപിക്കും. എല്ലാ പഞ്ചായത്തുകളിലും ഇതോടനുബന്ധിച്ച് ഞാറ്റുവേല ചന്ത നടക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐഡാ സാമുവല്‍ അറിയിച്ചു.
(പി.ആര്‍.പി 1707/2018)
- Log in to post comments