Skip to main content

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍/പുതുക്കല്‍  നവംബര്‍ 30 വരെ

1960 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പത്തനംതിട്ട ജില്ലയിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2022 വര്‍ഷത്തേക്കുളള രജിസ്ട്രേഷന്‍/പുതുക്കല്‍ അപേക്ഷ നവംബര്‍ 30 നകം അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം.  രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട-0468-2223074, റാന്നി-04735-223141, അടൂര്‍-04734-225854, മല്ലപ്പളളി-0469-2847910, തിരുവല്ല-0469-2700035 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി  ബന്ധപ്പെടാം. നിശ്ചിത തീയതിക്കകം രജിസ്ട്രേഷന്‍/റിന്യൂവല്‍ പുതുക്കാത്തപക്ഷം 5000 രൂപ പിഴ നിയമ പ്രകാരം ഈടാക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന്   പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date