കണ്ണൂര്‍ അറിയിപ്പുകള്‍
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 31നകം ജില്ലാ ഓഫീസുകളില്‍ ലഭിക്കണം.
ബി എസ് സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്
കോഴ്‌സിന് സീറ്റ് ഒഴിവ്
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ പ്രൊഫഷണല്‍ കോഴ്‌സായ ബി എസ് സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 24നകം തോട്ടടയിലുള്ള ഐ ഐ എച്ച് ടി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2835390, 9746394616.
ക്ഷേമനിധി വിഹിതം അടക്കാം
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പൂര്‍ണമായും പരിഹരിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.നവംബര്‍ 22 തിങ്കളാഴ്ച മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടക്കാവുന്നതാണ്.
ഇ ടെണ്ടര്‍
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് വിവിധ തരം കണ്‍സ്യൂമബിള്‍സ്, ഹാര്‍ഡ്‌വെയേഴ്‌സ് എന്നിവ വിതരണം ചെയ്യുന്നതിന് ഏജന്‍സി/സ്ഥാപനങ്ങളില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ ഏഴ് വൈകിട്ട് അഞ്ച് മണിവരെ www.etenders.kerala.gov.in വെബ്‌സൈറ്റില്‍ ടെണ്ടര്‍ സമര്‍പ്പിക്കാം.
ക്യാമ്പ് ഫോളോവര്‍ ഒഴിവ്
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ബാര്‍ബര്‍, ധോബി, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മുന്‍പരിചയമുള്ള 55 വയസില്‍ കുറവ് പ്രായമുള്ള യോഗ്യരായ ഉദേ്യാഗാര്‍ഥികള്‍ (പുരുഷന്‍മാര്‍) നവംബര്‍ 22ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഹാജരാകണം. ഫോണ്‍: 0497 2781316.
- Log in to post comments