Skip to main content

പാരിതോഷികം വിതരണം ചെയ്തു

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡ്, ലാപ്‌ടോപ്പ് എന്നിവയും മികച്ച ചെത്ത് തൊഴിലാളികള്‍ക്കുള്ള പാരിതോഷിക വിതരണവും നടന്നു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 
10 പേര്‍ക്ക് ലാപ്‌ടോപ്പും 22 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കി. അഞ്ച് കള്ള്‌ചെത്തു തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന് തൊഴില്‍ മികവ് പാരിതോഷികവും നല്‍കി. എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അനന്യ ബാബുവിനെ അനുമോദിച്ചു. 
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം വി കെ അജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ വി ശരത്ചന്ദ്, കാസര്‍കോട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ജോജി തോമസ്, മുന്‍ ബോര്‍ഡ് അംഗങ്ങളായ ടി. കൃഷ്ണന്‍, കരുണാകരന്‍ മാസ്റ്റര്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date