Skip to main content

ക്വിസ് മത്സരം സംഘടിപ്പിച്ചു 

 

ബാലാവകാശ വരാചാരണത്തോടനുബന്ധിച്ച്  ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ  കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉളിക്കൽ പ്രതീക്ഷ ബോയ്സ് ഹോം  ടീം ഒന്നാം സ്ഥാനം നേടി. ഗവ.ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ടീം രണ്ടാം സ്ഥാനവും മട്ടന്നൂർ ശ്രീ സച്ചിദാനന്ദ ബാലമന്ദിരം ടീം മൂന്നാം സ്ഥാനവും നേടി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീന ഭരതൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ എന്നിവർ സമ്മാനം വിതരണം ചെയ്തു. മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറുമായി കുട്ടികൾ സംവദിച്ചു.

date