Skip to main content

മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കേഡര്‍ രൂപീകരിക്കുന്നതിന്റെയും കെ-ഡിസ്‌കിന്റെ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. 

മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ-ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും ആര്‍.അജയകുമാര്‍ നിര്‍വഹിച്ചു.  വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എസ് അനീഷ് മോന്‍, ഗ്രാമപഞ്ചായത്ത് അംഗം ഹരികുമാര്‍, ഡോ.ജി രാഹുല്‍ സോമന്‍, മെഴുവേലി കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ബി ശരത്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date