താലൂക്ക്തല വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2022 ന്റെ ഭാഗമായി സ്വീപ് കണ്ണൂര്‍ താലൂക്ക് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യുക എന്നത് ഓരോരുത്തരുടെയും അവകാശവും കടമയുമാണെന്നും നവംബര്‍ 30ന് മുമ്പായി എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സമ്മതിദാനാവകാശം നിയമാനുസൃതമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കോളേജിലെ എന്‍ എസ് എസ്, സ്പോട്സ് ടീമുകള്‍ തമ്മില്‍ വടംവലി മത്സരം നടന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് അധ്യക്ഷനായി. ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ (കണ്ണൂര്‍) സി വി അഖിലേഷ്, കണ്ണൂര്‍ സര്‍വകലാശാല ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വ്വീസ് ആന്റ് എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി പി നഫീസ ബേബി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി പി സന്തോഷ്, എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ അസി. പ്രൊഫ. എസ് ബി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments