Skip to main content

എയ്ഡ്സ് ദിനാചരണം; സെമിനാര്‍ സംഘടിപ്പിച്ചു

ലോക എയ്ഡസ് ദിനാചരണത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ വനിത സംരക്ഷണ ഓഫീസ്, ചോല കണ്ണൂര്‍, എന്‍എസ്എസ് ടൗണ്‍ എച്ച് എസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍, സര്‍ക്കാരിതര ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യന്‍, ഈ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കണ്ണൂര്‍ ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി വി ജയസൂര്യ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളും ആരോഗ്യവും ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട്, സ്ത്രീകളുടെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ആശിഷ് ബെന്‍സ് ക്ലാസ്സെടുത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ ചിത്തിര ശശിധരന്‍, ചോല മാനേജര്‍ വി പി ശോഷ്മ, ടൗണ്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ പി ശ്രീജ, ചോല ഉപദേശക സമിതി ചെയര്‍മാന്‍ പി എം സാജിദ്, സുരക്ഷ പ്രൊജക്ട് കൗണ്‍സിലര്‍ പി അശ്വിനി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date