Skip to main content

പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ സമാപനവും  ജില്ലാതല ഏകദിന പരിശീലനവും 4ന്

സാമൂഹ്യ നീതിവകുപ്പ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലാ  പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പിലാക്കിവരുന്ന പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്ന നേര്‍വഴി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രൊബേഷനുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളായ പോലീസ്, പ്രോസിക്യൂട്ടര്‍മാര്‍, പ്രിസണ്‍ ഓഫീസര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നിയമ, എം. എസ്. ഡബ്ലിയു വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച്  നടത്തുന്ന ജില്ലാതല ഏകദിന ശില്‍പ്പശാല ഡിസംബര്‍ 4 ന് രാവിലെ 10 ന്   പത്തനംതിട്ട തരംഗം റെസിഡന്‍സി ഹാളില്‍  നടത്തും.

 ശില്‍പ്പശാല പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കവിത ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.  വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമിനെക്കുറിച്ച് പത്തനംതിട്ട ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍, നല്ലനടപ്പ് നിയമം, നേര്‍വഴി പദ്ധതി, നല്ലനടപ്പ് നയം, പ്രൊബേഷന്‍ പ്രോട്ടോകോള്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ അബീന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

date