Skip to main content

കൊക്കമുള്ള് ഉപതെരഞ്ഞെടുപ്പ്; ഡിസംബര്‍ അഞ്ച് മുതല്‍ ഡ്രൈഡേ ഏഴിന് പ്രാദേശിക അവധി

 

എരുവേശ്ശി ഗ്രാമപഞ്ചായത്ത് കൊക്കമുള്ള് (വാര്‍ഡ് 14) വാര്‍ഡില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ അഞ്ച് (ഞായര്‍) വൈകിട്ട് അഞ്ച് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ ഏഴ് (ചൊവ്വ) വൈകിട്ട് ആറ് മണി വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ എട്ടിനും വാര്‍ഡ് പരിധിയില്‍ ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഇവിടുത്തെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്.

 

ഡിസംബര്‍ ഏഴിന് കൊക്കമുള്ള് വാര്‍ഡില്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. പോളിങ്ങ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന കുടിയാന്മല ഫാത്തിമ യു പി സ്‌കൂളിന് ഡിസംബര്‍ ആറ് (തിങ്കള്‍) ഉച്ചക്ക് ശേഷവും ഡിസംബര്‍ ഏഴിനും അവധിയായിരിക്കും.  

 

date