. കണ്ണൂർ അറിയിപ്പുകൾ 03-12-2021
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്സ്മാന് നിയമനം നടത്തുന്നു. കൂടിക്കാഴ്ചയും എഴുത്ത് പരീക്ഷയും ഡിസംബര്‍ എട്ട് ബുധന്‍ രാവിലെ 10 മണിക്ക് നടക്കും. യോഗ്യത ഐടിഐ/ടിഎച്ച് എസ് എല്‍ സി, തത്തുല്യം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ എത്തണം.
വനിത കമ്മീഷന് മെഗാ അദാലത്ത് ശനിയാഴ്ച
വനിതാ കമ്മീഷന് മെഗാ അദാലത്ത് ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ചെറുതാഴം-അക്കേഷ്യ ഫ്രീ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ശനിയാഴ്ച
ചെറുതാഴം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന അക്കേഷ്യ ഫ്രീ പഞ്ചായത്ത് പദ്ധതി ഡിസംബര്‍ നാലിന് ശനിയാഴ്ച വൈകിട്ട് 3.30 ന് കുളപ്പുറത്ത് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
രാജ്മോഹന്‍ ഉണ്ണിത്താന് എം പിയുടെ പരിപാടി മാറ്റി
പാര്ലിമെന്റ്ിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ ഡിസംബര്‍ നാല് (ശനി), ഡിസംബര്‍ അഞ്ച് (ഞായര്‍) തീയതികളില്‍ കാസര്‍കോട് ലോകസഭ മണ്ഡലം പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന് എംപി യുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തതായി എം പിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാന് ഓഫീസില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബികോം ബിരുദം നേടിയവരും ഗവ.അംഗീകൃത പി ജി ഡി സി എ കോഴ്സ് പാസായവരും അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്റൈറ്റിങ്ങ് പരിചയമുള്ളവരായിരിക്കണം. താല്പര്യമുള്ളവര് ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍ ആര് ഇ ജി എസ്, സിവില്‍ സ്റ്റേഷന് അനക്സ്, (ഇ ബ്ലോക്ക്), രണ്ടാം നില, കണ്ണൂര്‍-2 എന്ന വിലാസത്തിലോ ഇ മെയിലായി mnregskannur@gmail.com ലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2950143.
പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2021ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി ബി എസ് ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസ്, ഡിവിഷന് ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസ്, ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in) എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2360720.
കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അസ്സല് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്സ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്സിനോടൊപ്പം ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292
താല്‍ക്കാലിക നിയമനം
നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2 (മെക്കാനിക്കല്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9400006495.
പഴശ്ശി ബാരേജ് ഷട്ടറുകള്‍ ഉയര്‍ത്തും
പഴശ്ശി ബാരേജിലെ എല്ലാ ഷട്ടറുകളും ആറ് ദിവസത്തേക്ക് പൂര്‍ണമായും ഉയര്‍ത്തുന്നതിനാല്‍ ബാരേജിന്റെ താഴെ ഭാഗത്ത് ജലനിരപ്പ് ഉയരാനിടയുണ്ട്. ബാരേജിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments