Post Category
നാഷണല്‍ ലോക് അദാലത്ത് നാളെ (11)
കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നാളെ (ഡിസംബര്‍ 11 ശനി) നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I, പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടൂര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റാന്നി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിരുവല്ല എന്നീ കോടതികളില്‍ പെറ്റി കേസുകളില്‍ സ്പെഷ്യല്‍ സിറ്റിങ് നടത്തും. ഫോണ്‍ : 0468 2220141.
date
- Log in to post comments