Post Category
കൊവിഡ് മരണ സർട്ടിഫിക്കറ്റ്: പിശകുകൾ തിരുത്താൻ അക്ഷയക്ക് നിർദ്ദേശം
കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ പിശകുകൾ തിരുത്തുന്നതിന് അക്ഷയ സെന്ററുകൾക്ക് പ്രത്യേക നിർദേശം നൽകാൻ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. ഇക്കാര്യം അക്ഷയയുടെ ജില്ലാ പ്രോഗ്രാം മാനേജരെ അറിയിക്കും. കൊവിഡ് മരണസർട്ടിഫിക്കറ്റിലെ പിശകുകൾ അക്ഷയ മുഖേന അപേക്ഷ സമർപ്പിച്ച് തിരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) യോഗത്തെ അറിയിച്ച പശ്ചാത്തലത്തിലാണീ തീരുമാനം. കൊവിഡ് മരണ സഹായധനം 55 പേർക്ക് നൽകിയത് യോഗം അംഗീകരിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം വെദ്യുതി ബിൽ അടക്കാത്തതിന്റെ പേരിൽ വിച്ഛേദിക്കരുതെന്നും ബില്ലിന്റെ താരിഫ് ഘടന സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണമെന്നും യോഗം കെ എസ് ഇ ബി ക്ക് നിർദേശം നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മറ്റു വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments