കണ്ണൂർ അറിയിപ്പുകൾ 10 - 12 - 2021
ക്രിസ്തുമസ് ന്യൂ ഇയര്‍ ഖാദി മേള ഡിസംബര്‍ 13 ആരംഭിക്കും
ജില്ലാതല ക്രിസ്തുമസ് ന്യൂഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഖാദിഗ്രാമ സൗഭാഗ്യ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്റെ ക്യാമ്പ് ഓഫീസ് മേയര്‍ ടി ഒ മോഹനന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യവില്പന നടത്തും.
തപാല്‍ അദാലത്ത് ഡിസംബര്‍ 27ന്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് തപാല്‍ അദാലത്ത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്ത്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികള്‍ പോസ്റ്റല്‍ സൂപ്രണ്ട് , കണ്ണൂര്‍ ഡിവിഷന്, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ഡിസംബര്‍ 21 നകം ലഭിക്കണം. കവറിന് മുകളില്‍ തപാല്‍ അദാലത്ത് എന്ന് എഴുതണം.
അഭിമുഖം 15 ന്
ദേശീയ ആരോഗ്യ ദൗത്യം പ്രൊജെക്ടില് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബില്‍ ലാബ് ടെക്നീഷ്യന്, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഡിസംബര്‍ 15 രാവിലെ 10 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍:0490 2399207.
അധ്യാപക ഒഴിവ്
പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് സീനിയര്‍ അധ്യാപക ഒഴിവിലേക്ക് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ അഭിമുഖം നടക്കും. ഫോണ്‍: 0497 274985, 9495744541.
ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ്
ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി), കാത്ത്ലാബ് സിസിയു സ്റ്റാഫ് നഴ്സ് (സിസിയുവില്‍ പ്രവൃത്തി പരിചയം) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.
ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ താല്‍ക്കാലിക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം. കൂടിക്കാഴ്ച ഡിസംബര്‍ 15ന് രാവിലെ 11ന് സ്കൂളില്‍ നടക്കും. പിഎസ്സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9744474908
ഭരണാനുമതിയായി
രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക വികസനനിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കണ്ണൂര്‍ ശ്രീനാരായണ കോളേജിന് കുടിവെള്ള സംവിധാനം ഒരുക്കുന്ന പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
അഭിമുഖം റദ്ദാക്കി
ഗവ. ആയുര്‍വേദ കോളേജില്‍ ശാലാക്യതന്ത്ര വകുപ്പില്‍ ഒഴിവുള്ള കരാര്‍ അധ്യാപക തസ്തികയിലേക്ക് ഡിസംബര്‍ 16ന് നിശ്ചയിച്ചിരുന്ന അഭിമുഖം റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇ സി ഇ വകുപ്പിലെ വിവിധ ലാബുകളില്‍ ഇലക്ട്രോണിക് ഘടകങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള കോമ്പൗണ്ട് ഓര്‍ഗനൈസറിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ടൈനി എഫ്പിജിഎസ് ബോര്‍ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ ഡൈനാമിക്സ് ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും ഇന്‍സ്റ്റാലേഷനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 23ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
- Log in to post comments