തൃശ്ശൂർ ജില്ലയിൽ 306 പേർക്ക് കൂടി കോവിഡ്, 384 പേർ രോഗമുക്തരായി.
തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (14/12/2021) 306 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 384 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,184 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,736 ആണ്. 5,40,928 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും ആരോഗ്യ പ്രവർത്തകരായ ഒരാൾക്കും ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 5,583 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,456 പേർക്ക് ആന്റിജൻ പരിശോധനയും, 3,597 പേർക്ക് ആർടി പിസിആർ പരിശോധനയും, 530 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,75,770 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48% ആണ്. ജില്ലയിൽ ഇതുവരെ 42,25,294 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,52,731 പേർ ഒരു ഡോസ് വാക്സിനും, 18,72,563 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
- Log in to post comments