Post Category
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ കെട്ടിടം
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് പുതിയ കെട്ടിടം. താലൂക്ക് ആശുപത്രിക്ക് കീഴിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി വരുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കെട്ടിടം നിർമിച്ചത്. മുൻ എം എൽ എ ബാബു എം പാലിശേരി ആസ്തി വികസന ഫണ്ടിൽ നിന്ന് ശുപാർശ ചെയ്തനുവദിച്ച 50 ലക്ഷം രൂപയാണ് കെട്ടിടത്തിന് ചെലവഴിച്ചത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനം എ സി മൊയ്തീൻ എം എൽ എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമൻ, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷബീർ, കൗൺസിലർ ലെബീബ് ഹസൻ, പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments