Skip to main content

മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച ജില്ലയിൽ

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച (ഡിസംബർ 17) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണി: കടന്നപ്പള്ളി-പാണപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച് ഹെഡ് ഓഫീസ് ഉദ്ഘാടനം, 3.00 കോഴിച്ചാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനം, 3.30: ജില്ലാ പഞ്ചായത്തിന്റെ, പട്ടികവർഗ കോളനികളിൽ സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം-ചെറുപുഴ തിരുമേനി കോളനി, അഞ്ച് മണി: കേരള പൂരക്കളി അക്കാദമി 2019-20 പൂരക്കളി-മറത്തുകളി അവാർഡ് ദാനവും പുരസ്‌ക്കാര സമർപ്പണവും-പയ്യന്നൂർ മഹാദേവ ഗ്രാമം.
 

date