Post Category
വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി ബോധവത്ക്കരണ സെമിനാര്‍
ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും സ്വര്‍ണ്ണിം വിജയ് വര്‍ഷ് ആഘോഷത്തിന്റെയും ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ 18) വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി ബോധവത്ക്കരണ സെമിനാര്‍ നടത്തും.
രാവിലെ 11ന് ജില്ലാ സൈനികക്ഷേമ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ 1971ലെ യുദ്ധ വീരന്മാരെയും ആശ്രിതരെയും ആദരിക്കും. വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673.
date
- Log in to post comments