Post Category
ജില്ല, തദ്ദേശ ഭരണ,വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും
സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബര്‍ 18 ന് ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അതേ വേദിയില്‍ ക്യാമ്പയിന് അംബാസഡറായ നടി നിമിഷാ സജയന് പ്രതിജ്ഞ ചൊല്ലും. ഡിസംബര്‍ 18 ന് എല്ലാ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ത്രീധന, സ്ത്രീ പീഡന വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് നാടുണര്‍ത്തല്‍ പദയാത്ര നടത്തും.
date
- Log in to post comments