Skip to main content

കൊച്ചി താലൂക്ക് ജനസമ്പര്‍ക്ക പരിപാടി നാളെ (ജൂണ്‍ 28): ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

കാക്കനാട്:  മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള ജനസമ്പര്‍ക്കപരിപാടി പരിഹാരം 2018 നാളെ (ജൂണ്‍ 28) കൊച്ചി താലൂക്കില്‍ നടക്കും. അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്ത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പരാതികള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും.  ഓണ്‍ലൈനില്‍ ലഭിച്ച പരാതികള്‍ കൂടാതെ ജില്ലാ കളക്ടര്‍ നേരിട്ടും പരാതികള്‍ സ്വീകരിക്കും.  മുഖ്യമന്ത്രിയുടെ ചികിത്സ ദുരിതാശ്വാസ സഹായനിധിപ്രകാരമുള്ള അപേക്ഷകളും അദാലത്തില്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല.

date