Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-12-2021

മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് രജിസ്റ്റര്‍ ചെയ്യാം

ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി, എന്നിവ സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 14ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ മേള നടക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ (കെയ്‌സ്)മേല്‍നോട്ടത്തില്‍ നടക്കുന്ന മേളയില്‍ ഡിസംബര്‍ 26 വരെ തൊഴില്‍ദാതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍ 26 മുതല്‍ ജനുവരി അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. വിവിധ യോഗ്യതകള്‍ ഉള്ള ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. തൊഴില്‍ ദാതാക്കള്‍  www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:7306402567

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്ന് ശനി രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് വികസന സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/ പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്സ് നടക്കുക. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. 18 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 10നകം സമര്‍പ്പിക്കണം. ഫോണ്‍: 9446060641.

ഷട്ടറുകള്‍ അടക്കും

ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 27 നും പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ ആര്‍സിബിയുടെ ഷട്ടറുകള്‍ ഡിസംബര്‍ 30 നും  അടച്ചിടുന്നതിനാല്‍  ആര്‍സിബികളുടെ മുകളിലും താഴെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ജില്ലയില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും അവശത പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ജനുവരി 10നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2970272

ക്വട്ടേഷന്‍ ക്ഷണിച്ചു

പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെക്‌നിക് കോളേജിലേക്ക് സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍ വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 27ന് വൈകിട്ട് നാലു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ആറളം ഓടന്തോട് അക്ഷയ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 29 ഉച്ചക്ക് 12 മണി വരെ സ്വീകരിക്കും. ഫോണ്‍:0497 2700352.

എഴുത്തു പരീക്ഷ  28ന്

പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനുള്ള ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് എഴുത്തു പരീക്ഷ നടത്തുന്നു. ഡിസംബര്‍ 28 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 11.15 വരെ നടക്കും. കോള്‍ലെറ്റര്‍ ലഭിച്ചവര്‍ ഫോട്ടോ പതിച്ച അഡ്മിഷന്‍ ടിക്കറ്റും, അസ്സല്‍ തിരിച്ചറിയില്‍ കാര്‍ഡും സഹിതം രാവിലെ 9.30 നകം തളാപ്പ് ഗവ.മിക്‌സഡ് യു പി സ്‌കൂളില്‍ ഹാജരാവണം. വൈകി വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഫോണ്‍: 0497 2700357.

സീറ്റ് ഒഴിവ്

ഐഎച്ച്ആര്‍ഡി പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളിലെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 23 നകം കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0460 2206050, 8547005048.

കലിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന് യൂത്ത് ക്ലബ്ബ് അവാര്‍ഡ്

നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് കബ്ബ് അവാര്‍ഡ് കലിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്. യുവജന കായിക ക്ഷേമ മേഖലകളില്‍ 2020 - 21 ല്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, സാമൂഹികാവബോധം സൃഷ്ടിക്കല്‍, കല കായിക സാഹസിക പരിപാടികളുടെ സംഘാടനം, കൊവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണം, ഫിറ്റ് ഇന്ത്യാ ക്യാമ്പയിന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ നിയമ ഓഫീസര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആധാര്‍ മേള ഡിസംബര്‍ 27 മുതല്‍

തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍  സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആധാര്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 മുതല്‍ ജനുവരി ഒന്ന് വരെ സിവില്‍ സ്റ്റേഷനിലെ പോസ്‌റ്റോഫീസ് പരിസരത്താണ് മേള. പുതുതായി ആധാര്‍ എടുക്കല്‍, ബയോമെട്രിക് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിനും വിലാസം മാറ്റുന്നതിനും , നിലവിലെ വിവരങ്ങള്‍ തിരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും മേളയില്‍ സൗകര്യം ലഭിക്കും. തപാല്‍ വകുപ്പിന്റെ  വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, മറ്റ് സേവിങ്‌സുകള്‍, ഇന്‍ഷുറന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും. തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും മേളയില്‍ സ്വീകരിക്കും.

ഉപഭോക്തൃ അദാലത്ത് ഡിസംബര്‍ 24 ന്

ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉപഭോക്തൃ അദാലത്ത് നടത്തുന്നു. ഡിസംബര്‍ 24ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഹാളിലാണ് അദാലത്ത്.

കോഴിക്കോട് ഇംഹാന്‍സില്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ്(ഇംഹാന്‍സ്) ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി/മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/തത്തുല്യ യോഗ്യത,  അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യൂലാര്‍ ബയോളജി മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജനുവരി 15 നകം അയക്കണം. കൂടൂതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍:8129166196.

ലേലം

കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസ് പരിധിയില്‍ വരുന്ന ചക്കരക്കല്‍ ഡമ്പിങ് യാര്‍ഡില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ ഇ-ലേലം www.mstcecommerce.com വഴി നടത്തും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലുകളില്‍ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനുള്ള വിവിധ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27 ഉച്ചക്ക് 12 മണി. ഫോണ്‍ : 0497 2780226.

വൈദ്യുതി മുടങ്ങും

മാതമംഗലം സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി, പറവൂര്‍, കാരകുണ്ട് എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ വനജ, ശങ്കരന്‍ കട, പടിഞ്ഞാറെ മൊട്ട, മുക്കിലെ പീടിക എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക് സെക്ഷനിലെ കൊട്ടാനച്ചെരി പരിധിയില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തണ്ടനാട്ടുപോയില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുന്നോല്‍ ഗേറ്റ്, കുറിച്ചിയില്‍, മാതൃക, ഉസ്സന്‍മൊട്ട, ബീച്ച്, മിന ഉസ്സന്‍ മൊട്ട എന്നിവിടങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചൂര്‍ കോട്ടം, കൊട്ടാനച്ചെരി, കേച്ചരി പറമ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെയും അല്‍ വഫ , മുരേി മൊട്ട, മുരേി എക്‌സ്‌ചേഞ്ച്,, മുരേി ചിറ, മുരേി കടവ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച്ക്ക ര് മണി വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാന്നൂര്‍ കുന്ന്, സത്രം റോഡ് പരിസരങ്ങളില്‍ ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ കെ വി ആര്‍ മുതല്‍ നടാല്‍ വരെ ഭാഗികമായും, ഹനുമാന്‍ മുക്ക് പരിസരങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.
 

date