കണ്ണൂര് അറിയിപ്പുകള് 20-12-2021
ഇ-ശ്രം രജിസ്ട്രേഷൻ
കേരള ഷോപ്പ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർഫണ്ട് ബോർഡിൽ അംഗങ്ങളായ ഇഎസ്ഐ, ഇപിഎഫ് ഉൾപ്പെട്ടിട്ടില്ലാത്തതും ഇൻകം ടാക്സ് അടക്കാത്തവരുമായ തൊഴിലാളികൾ ഡിസംബർ 31 നകം ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വെബ്സൈറ്റ്: https://eshram.gov.in/home
തീയതി നീട്ടി
കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ സജീവ അംഗങ്ങളുടെ മക്കളിൽ ഈ അധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ പിജി വരെ പഠിക്കുന്നവർക്കും പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പ് അനുവദിക്കാനുള്ള കാലാവധി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. കേരളത്തിന് പുറത്ത് പഠിക്കുന്നവർ അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നും തത്തുല്യ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.peedika.kerala.gov.inൽ ലഭിക്കും. ഫോൺ: 0497 2706806
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഫാഷൻ ഡിസൈനിങ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രറായി താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള നാല് വർഷ ഡിഗ്രി അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള ത്രിവത്സര ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള എൻ ടി സി/എൻ എ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23ന് രാവിലെ 10.30ന് തോട്ടട ഗവ. വനിത ഐ ടി ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2955987.
സ്വാഗതസംഘം രൂപീകരണം 22ന്
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഡിസംബർ 22 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേരും. സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ജില്ലയിലെ മുതിർന്ന താരങ്ങൾ, പരിശീലകർ, കായിക അധ്യാപകർ, ക്ലബ്ബ് ഭാരവാഹികൾ, കായിക പ്രേമികൾ എന്നിവർ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0497 270 0485.
സീറ്റ് ഒഴിവ്
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്സിന് എസ് എസ് എൽ സി, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 -35 വയസ്സ്. ഇടയ്ക്ക് ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഇ ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ട്. അപേക്ഷകൾ ഡിസംബർ 31 നകം പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04734296496, 8547126028.
ഗ്ലൂക്കോമീറ്ററിന് അപേക്ഷ ക്ഷണിച്ചു
ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് 75 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം ജനുവരി 10 ന് മുമ്പ് സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറം www.sjd.kerala.gov.in ൽ ലഭിക്കും. ഫോൺ: 8281999015. മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭ്യമായവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വൈദ്യുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടേൽ റോഡ്, കാഞ്ഞിരത്തറ പി എച്ച് സി, കാഞ്ഞിരത്തറ മണ്ഡപം, ഓണപറമ്പ് എന്നീ ഭാഗങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 21 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ എരിപുരം പോലീസ് സ്റ്റേഷൻ പരിസരം, പഴയങ്ങാടി ടൗൺ, കടവ് പരിസരങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 21 ചൊവ്വ രാവിലെ എട്ട് മണി മുതൽ 10 വരെയും കൊട്ടാനച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജി ബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക് , ബ്ലാക്സ്റ്റോൺ ക്രഷർ, കക്കറ പ്രദേശങ്ങളിൽ ഡിസംബർ 21 ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പുനർലേലം
കണ്ണൂർ ഗവ. പ്രസ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിലുള്ള വിവിധ മരങ്ങൾ മുറിച്ച് മാറ്റുന്നതിനായുള്ള ലേലം ഡിസംബർ 30ന് രാവിലെ 11.30ന് ഗവ. പ്രസ് അസി. സൂപ്രണ്ട് ഓഫീസിൽ നടക്കും. ഫോൺ: 0497 2747306.
ഗതാഗതം നിരോധിച്ചു
കിഫ്ബി നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ തലശ്ശേരി-ഇരിക്കൂർ റോഡ് ഡിസംബർ 21 ചൊവ്വാഴ്ച മുതൽ ജനുവരി നാല് വരെ ഭാഗികമായി അടച്ചിടുമെന്നും ഇതുവഴി പോകേണ്ട വാഹനങ്ങൾ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ക്വീൻ ഇന്ത്യാ ക്യാമ്പയിൻ: അഥീന നാടക നാട്ടറിവ് വീട് മികച്ച യൂത്ത് ക്ലബ്ബ്
നെഹ്റു യുവകേന്ദ്ര ഒക്ടോബർ മാസം സംഘടിപ്പിച്ച ക്ലീൻ ഇന്ത്യാ ക്യാമ്പയിൽ മികച്ച പ്രവർത്തനത്തിന് അഥീന നാടക നാട്ടറിവ് വീട് സ്വന്തമാക്കി. മികച്ച വ്യക്തിഗത പ്രവർത്തനത്തിന് നെഹ്റു യുവകേന്ദ്ര നാഷണൽ യൂത്ത് വൊളണ്ടിയർ അമർനാഥിനെ തിരഞ്ഞെടുത്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണം സംസ്ക്കരണം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ മാസം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ജില്ലാ നിയമ ഓഫീസർ ചെയർമാനായ സമിതി അവാർഡ് നിശ്ചയിച്ചത്.
- Log in to post comments