സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണം 30 ന് അവസാനിക്കും
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുളള കാര്‍ഡ് പുതുക്കലും, പുതിയ കാര്‍ഡിന്‍റെ വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നു. ഇനിയും പുതുക്കാത്തതും ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ അക്ഷയ വഴി പേര് രജിസ്റ്റര്‍ ചെയ്ത് പുതിയ കാര്‍ഡ് എടുക്കാത്തതുമായ കുടുംബങ്ങള്‍ക്കും താഴെപ്പറയുന്ന പൊതു കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കോന്നി താലൂക്ക് ആശുപത്രി അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലെ കാക്കനാട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡ് പുതുക്കല്‍/വിതരണ കേന്ദ്രത്തിലും ജൂണ്‍ 30 ന് മുമ്പായി എത്തി കാര്‍ഡ് പുതുക്കി എടുക്കാവുന്നതാണ്.
കഴിഞ്ഞ വര്‍ഷംകാര്‍ഡ് പുതുക്കിയവര്‍ക്കും, ഒക്ടോബര്‍ നവംബര്‍ മാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2013 മുതല്‍ കാര്‍ഡ് പുതുക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും ഈ വര്‍ഷം കാര്‍ഡ് ലഭ്യമാകും. ജില്ലയില്‍ ആകെ 1,34,183 കാര്‍ഡുകള്‍ പുതുക്കുന്നതിനും 43,212 കുടുംബങ്ങള്‍ക്ക് പുതിയകാര്‍ഡ് നല്‍കുന്നതിനും ഉണ്ട്. നാളിതുവരെ 1,53,508 കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കിയിട്ടുണ്ട്.
സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍, പണമടച്ച് കാര്‍ഡ് എടുത്ത എ.പി.എല്‍ കുടുംബങ്ങള്‍, ഫാമിലിഹെഡ് എന്ന പേരില്‍ കാര്‍ഡ് ലഭിച്ചവര്‍, 2013 ന് ശേഷം കാര്‍ഡ് എടുത്തിട്ട് പിന്നീട് പുതുക്കാന്‍ സാധിക്കാത്തവര്‍ താഴെ നല്‍കിയിട്ടുളളഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും അവിടെ നിന്ന് നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളില്‍ എത്തി കാര്‍ഡ് ശരിയാക്കി എടുക്കാവുന്നതാണ്. ഫോണ്‍: 9846991250, 7025140202. (പിഎന്‍പി 1673/18)
- Log in to post comments