Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-12-2021

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ പി ജി ഡി  എം ഇ പി കോഴ്‌സ്

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സല്ലന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എം ഇ പി സിസ്റ്റംസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിടെക് മെക്കാനിക്കല്‍\ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്. വെന്റിലേഷന്‍ , പ്ലംബിംഗ്, ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തല്‍, ക്വാളിറ്റി ഹെല്‍ത്ത് സേഫ്റ്റി എന്‍വയണ്‍മെന്റ് , മേഖലയില്‍ പ്രായോഗിക പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ www.iiic.ac.in സന്ദര്‍ശിക്കുക:  ഫോണ്‍: 80780000.
   
ജെ കെ ജിജേഷ് കുമാര്‍ ഡി ടി പി സി സെക്രട്ടറി

 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി ടി പി സി) സെക്രട്ടറിയായി ജെ കെ ജിജേഷ് കുമാര്‍ ചുമതലയേറ്റു. കോളേജ് അദ്ധ്യാപകനായിരുന്നു.
എല്ലാ ജില്ലകളിലെയും ഡിടി പി സി സെക്രട്ടറിമാരുടെ  നിയമന പ്രക്രിയ വിനോദസഞ്ചാര വകുപ്പ് പൂര്‍ത്തീകരിച്ചതിന്റെ  അടിസ്ഥാനത്തില്‍ 14 ജില്ലകളിലും മുഴുവന്‍ സമയ സെക്രട്ടറിമാരുടെ  നിയമന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയായിരുന്നു

മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളാകാം

സംസ്ഥാന മത്സ്യവകുപ്പ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ജില്ലയിലെ കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവസരം.  ക്ഷേമനിധി അംഗത്വ പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, 2021-22ലെ ക്ഷേമനിധി വിഹിതം അടച്ച രശീത്, അപേക്ഷകന്റെ പേരില്‍ കോര്‍ ബാങ്കിംഗ് സൗകര്യമുള്ള ബാങ്കിലെ പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം 2021 ഡിസംബര്‍ 27 മുതല്‍ 31 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി പദ്ധതിയില്‍ അംഗങ്ങളാകണം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ 2022 ജനുവരി 15 മുതല്‍ 30 വരെയുള്ള നിശ്ചിത തീയതികളില്‍ അതത് മത്സ്യഗ്രാമങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി പദ്ധതിയില്‍ അംഗങ്ങളാകാം.
കടല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും 2021 ഡിസംബറില്‍ രണ്ട് ഗഡു, (250+250 = 500 രൂപ) 2022 ജനുവരിയില്‍ രണ്ട് ഗഡു, ഫെബ്രുവരി മാസം രണ്ട് ഗഡു എന്നിങ്ങനെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളില്‍നിന്നും 2022 ജനുവരിയില്‍ രണ്ട് ഗഡു, ഫെബ്രുവരിയില്‍ രണ്ട് ഗഡു, മാര്‍ച്ച് മാസം രണ്ട് ഗഡു എന്നീ രീതിയിലുമാണ് വിഹിതം സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളിലും, കണ്ണൂര്‍ ഫിഷറീസ്
ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0497 2731081 .

അന്ധവിദ്യാലയത്തിന് സഹായം

ഡി എസ് സി സെന്ററിന്റെ നേതൃത്വത്തില്‍ ധര്‍മ്മശാല അന്ധ വിദ്യാലയത്തിലേക്കാവശ്യമായ 100 കസേരകളും റേഷനും വിതരണം ചെയ്യുന്നു. ഡിസംബര്‍ 24ന് ഉച്ചക്ക് 1.45ന് വിദ്യാലയത്തില്‍ പരിപാടി നടക്കും. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികത്തിന്റെ ഭാഗമായി ഡി എസ് സി ഉദ്യോഗസ്ഥര്‍ അന്ധ വിദ്യാലയത്തിലെ കുട്ടികളും ജീവനക്കാരുമായി സംവദിച്ച ശേഷമാണ് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലയിലെ ഭിന്നശേഷിക്കാരായ 12 കുട്ടികള്‍ക്കുള്ള മരുന്നുകളും 75 കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനവും ഡി എസ് സിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുണ്ട്.

ന്യൂട്രീഷ്യനിസ്റ്റ് നിയമനം

വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ ആന്റ് പാരന്റങ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.  കണ്ണൂര്‍ കോര്‍പ്പറേഷന്‍, പേരാവൂര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. എംഎസ്‌സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്/ന്യൂട്രീഷന്‍. ആശുപത്രി പ്രവര്‍ത്തന പരിചയം/ഡയറ്റ് കൗണ്‍സിലിങ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്/പ്രഗ്നന്‍സി കൗണ്‍സിലിങ്, ലാക്ടേഷന്‍ കൗണ്‍സിലിങ്/തെറാപ്പിക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 21-41.

സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം  ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ -670002 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും.

ജാഗ്രത പാലിക്കണം

പഴശ്ശി ബാരേജിലെ ജലവിതാനം നിയന്ത്രിക്കുന്നതിനായി ജിസംബര്‍ 28 ന് ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇതിനു പുറമെ ഡിസംബര്‍ 29 ന് പഴശ്ശി മുഖ്യ കനാലില്‍കൂടി ജലവിതരണം പുനരാരംഭിക്കുന്നതിനുള്ള  ട്രയല്‍ റണ്ണും നടത്തും.  അതിനാല്‍ ഡിസംബര്‍ 28 മുതല്‍  ബാരേജിന്റെ താഴെ ഭാഗത്തും, 29 ന് മുഖ്യകനാലിലും  ജലനിരപ്പുയരുന്നതിനാല്‍  ബാരേജിന്റെ താഴ്ഭാഗം, മുഖ്യ കനാലിന്റെ ഇരുകരകള്‍ എന്നിവിടങ്ങളില്‍ 5500 മീറ്റര്‍ വരെ ദൂരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഭരണാനുമതി

ഇരിക്കൂര്‍ എം എല്‍ എയുടെ 2020-2021 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ആലക്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പുല്ല് ഏലമല റോഡ് ടാറിങ്ങ് പ്രവൃത്തിക്കും 5.96 ലക്ഷം രൂപ വിനിയോഗിച്ച് രയരോം ഗവ. ഹൈസ്‌കൂള്‍ ക്യാമ്പസ് റോഡ് ടാറിങ്ങ് പ്രവൃത്തിക്കും  2019-2020 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മുളകുവള്ളി തട്ട് റോഡ് നവീകരിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കെ പി മോഹനന്‍ എം എല്‍ എയുടെ 2021-22 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ നഗരസഭ പാനോളിമുക്ക് കുരികേട്ടില്‍ താഴെ കിഴക്കയില്‍ മുക്ക് റോഡ് ടാറിങ്ങ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

പ്രവാസി സഹായ പദ്ധതി വായ്പകള്‍ക്ക് അപേക്ഷിക്കാം  

നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശസബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി  ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടു്. ആകെ 10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ അനുവദിച്ചു. രു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നു്. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടു്.
അപേക്ഷ സമര്‍പ്പിക്കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.

വാക് ഇന്‍ ഇന്റര്‍വ്യു

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിപി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎം എ വൈ/ പിഎംകെഎസ്‌വൈ/ റര്‍ബന്‍ സ്‌കീമുകളുടെ എംഐഎസ് കൈകാര്യം ചെയ്യണം. ബിടെക് ഐടി/സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വാക്-ഇന്‍ ഇന്റ്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 30 വൈകിട്ട് മൂന്ന് മണിക്കകം ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. ഫോണ്‍ :0497 2700143.

വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ റിലൈന്‍സ് കാടാച്ചിറ, കാടാച്ചിറ എച്ച് എസ്, ആഡൂര്‍ വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച രാവിലെ 10മണി  മുതല്‍ ഉച്ചക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക് സെക്ഷനിലെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഒമ്പത് മണി വരെയും മാവിലച്ചാല്‍, ഏച്ചൂര്‍ കോളനി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍  ഉച്ചക്ക് ര് മണി വരെയും സിദ്ധിഖ് പള്ളി, കോലിന്‍മൂല ഭാഗങ്ങളില്‍ 11 മണി മുതല്‍ ര് മണി വരെയും വൈദ്യുതി മുടങ്ങും.
 

date