വായനവാരാഘോഷം സമാപനം ഇന്ന് എസ്.എൻ കോളേജിൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന ജില്ലാതല വായനവാരാചരണ പരിപാടികൾക്ക് ഇന്ന് (ജൂൺ 26) എസ്.എൻ.കോളജിൽ സമാപനമാകും. കോളേജിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ കവി രാജീവ് ആലുങ്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളേജിലെ മലയാളം വകുപ്പ് മേധാവി ഡോ. സി .ലേഖ അധ്യക്ഷത വഹിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി.പ്രിയേഷ്കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.വിജയകുമാരി, അസിസ്റ്റൻഡ് പ്രൊഫസർ ടി.ആർ.രതീഷ്, വിദ്യാർത്ഥി പ്രതിനിധി പ്രിയങ്ക എന്നിവർ സംസാരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല സ്വാഗതം പറയും. വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്കുള്ള പുരസ്കാര വിതരണവും ഇതോടൊപ്പം നടക്കും.
(പി.എൻ.എ. 1458/2018)
- Log in to post comments