Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-12-2021

ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി

റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കള്‍ക്കായി 'നിധി താങ്കള്‍ക്കരികെ' ഓണ്‍ലൈന്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 10 ന് ഉച്ചക്ക് 2.30 മുതല്‍ നാല് മണി വരെയാണ് പരിപാടി.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും  മാഹി കേന്ദ്രഭരണ പ്രദേശത്തെയും  ഇപിഎഫ് അംഗങ്ങള്‍, പെന്‍ഷനര്‍മാര്‍, അടുത്ത് തന്നെ പെന്‍ഷനാകുന്ന അംഗങ്ങള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍, പ്രതിനിധികള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പരാതികള്‍ പിഎഫ് അക്കൗണ്ട് നമ്പര്‍/ പിപിഒ നമ്പര്‍/ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 31 നകം ഓഫീസില്‍ ലഭിക്കണം.

സീറ്റ് ഒഴിവ്

കണ്ണൂര്‍ ഗവ ഐടിഐയില്‍ നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28 വൈകിട്ട് മൂന്ന് മണി. ഫോണ്‍: 04970 2835183.

വാക് ഇന്‍ ഇന്റര്‍വ്യു 30 ന്

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിപി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎം എ വൈ/ പിഎംകെഎസ്‌വൈ/ റര്‍ബന്‍ സ്‌കീമുകളുടെ എംഐഎസ് കൈകാര്യം ചെയ്യണം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് /ഐടി അല്ലെങ്കില്‍ എംസിഎ  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ഡിസംബര്‍ 30 വൈകിട്ട് മൂന്ന് മണിക്ക് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. ഫോണ്‍ :0497 2700143.

മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ശിലാസ്ഥാപനം ഇന്ന് (ശനി)

മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 25 ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

അപേക്ഷ ക്ഷണിച്ചു

നെരുവമ്പ്രം  ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാര്‍ട്ട് ടൈം കോഴ്‌സിലേക്ക് പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്സി /എസ്ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമ വിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ 150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് (എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്ക് 100 രൂപ) സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് നാല് മണിക്കകം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2877600, 8547005059.

തീയതി നീട്ടി

മാങ്ങാട്ടിടം, പെരളശ്ശേരി പഞ്ചായത്തുകളില്‍ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഡിസംബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. ക്ഷീരശ്രീ പോര്‍ട്ടലില്‍ ksheerasree.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
 

ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു 

 

ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള ആന്തൂര്‍ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യ പ്രശ്‌ന പഠനത്തിനായി ഇന്റേണ്‍സിനെ നിയമിക്കുന്നു. മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം ബി എ ബിരുദം. പ്രായം 25നും 40നും മധ്യേ. കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31 വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, സിവില്‍ സ്റ്റേഷന്‍ 670002. ഫോണ്‍: 0497

 

ഓട്ടോറിക്ഷ വാങ്ങാന്‍ ധനസഹായം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്വയം തൊഴില്‍ പദ്ധതിയില്‍ ഓട്ടോറിക്ഷ വാങ്ങാന്‍ ഡ്രൈവിങ്ങ് ലൈസന്‍സുള്ള എസ് ടി വനിതകള്‍ക്ക് 70000 രൂപ ധനസഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍: 0490 2491240, 9946166255.

ഗതാഗതം നിരോധിച്ചു

മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ പൂതപ്പാറ-വായിപ്പറമ്പ്-അഴീക്കല്‍ റോഡില്‍ പൂതപ്പാറ മുതല്‍ വായിപ്പറമ്പ് വരെയുള്ള ഭാഗത്ത് ഡിസംബര്‍ 27 തിങ്കളാഴ്ച മുതല്‍ ജനുവരി 12 വരെ വാഹന ഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വന്‍കുളത്ത് വയല്‍-വായിപ്പറമ്പ് റോഡ് വഴിയും തിരിച്ചും പോകേണ്ടതാണ്.

ലേലം ചെയ്യും

കണ്ണൂര്‍ ഗവ.ഐ ടി ഐയിലുള്ള ഉപയോഗശൂന്യമായ സാധനസാമഗ്രികള്‍ ജനുവരി അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2835183

date