Skip to main content

സഹകരണ വികസന ക്ഷേമനിധി  ബോര്‍ഡ്: ധനസഹായ വിതരണം ബുധനാഴ്ച

സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ ഡിസംബര്‍ 29 ബുധനാഴ്ച ഏഴ് കോടി രൂപ ധന സഹായമായി വിതരണം ചെയ്യും. രാവിലെ 10ന് കേരളാ ബാങ്ക് ഹാളില്‍ നടക്കുന്ന പരിപാടി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്ത ശേഷം മരണപ്പെടുകയോ, മാരക രോഗം ബാധിക്കുകയായോ ചെയ്തവര്‍ക്കുള്ള ധനസഹായമായി 7,20,50,232 രൂപയാണ് ബുധനാഴ്ച്ച വിതരണം ചെയ്യുക. ബോര്‍ഡില്‍ വിവിധ സഹായത്തിനായി അപേക്ഷിച്ച ഫയലുകളിന്മേലുള്ള തീര്‍പ്പാക്കല്‍ അദാലത്തും ഇതോടൊപ്പം നടക്കും. റിസ്‌ക് ഫണ്ട് ഇനത്തില്‍ മരണാനന്തര ധനസഹായമായി 804 അപേക്ഷകളില്‍ 5,72,05,518 രൂപ, ചികിത്സാ സഹായമായി 1066 പേര്‍ക്ക് 1, 48, 44,714 രൂപയുമാണ് നല്‍കുക. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷനാകും. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍, ജില്ലയിലെ പ്രമുഖ സഹകാരികള്‍ ജനപ്രതിനിഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

date