Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-12-2021

ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

കണ്ണൂർ ഫെസ്റ്റ് വേദിയിൽ എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായി ഇശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രജിസ്‌ട്രേഷൻ നടത്തിയ തൊഴിലാളികൾക്ക് കാർഡും വിതരണം ചെയ്തു. പികെ ബൈജു അധ്യക്ഷനായി.

വൈദ്യുതി മുടങ്ങും
കെഎസ്ഇബി ചൊവ്വ സെക്ഷൻ പരിധിയിൽ എളയാവൂർ വയൽ, എളയാവൂർ ടെമ്പിൾ, ഫ്‌വേഴ്‌സ് ടിവി, എളയാവൂർ കോളനി, ജനശക്തി എന്നീ ഭാഗങ്ങളിൽ ഡിസംബർ 29 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു

 

അന്ധവിദ്യാലയത്തിന് സഹായം കൈമാറി

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡി എസ് സി സെന്ററിന്റെ നേതൃത്വത്തിൽ ധർമ്മശാല അന്ധ വിദ്യാലയത്തിലേക്കാവശ്യമായ 100 കസേരകളും റേഷനും വിതരണം ചെയ്തു. ഡി എസ് സി കമാണ്ടന്റ് കേണൽ പുഷ്പേന്ദ്ര ജിങ്ഖ്വാൻ നേതൃത്വം നൽകി. കൊവിഡ് കാലം ഭിന്നശേഷിക്കാരായ കുട്ടികൾക്കുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിനൊപ്പം ഇന്ത്യൻ ആർമിയും പ്രതിജ്ഞാബന്ധമാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകളെന്നും അദ്ദേഹം പറഞ്ഞു. സമൂഹ പുരോഗതിയിലും സാമൂഹ്യ ഇടപെടലുകളിലും ഇന്ത്യൻ ആർമിയുടെ കരുതൽ വെളിപ്പെടുത്തുന്നതാണീ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ കുട്ടികളും ജീവക്കാരുമായി സംവദിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ദിശ യോഗം ഡിസംബർ 31ന്

ഡിസ്ട്രിക്ട് ഡവല്പ്പ്‌മെന്റ് കോ ഓഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെ ഈ വർഷത്തെ മൂന്നാം പാദ യോഗം ഡിസംബർ 31 വെള്ളി ഉച്ചക്ക് 12 മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേരും.
ജില്ലയിൽ വിവിധ വകുപ്പുകൾ/ഏജൻസികൾ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിച്ചതാണ് ദിശ.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിൽ സ്വിച്ച് ബോർഡ് മാറ്റുന്നതിനും രണ്ട് ഷെൽഫുകൾ നിർമ്മിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30 ഉച്ചക്ക് 12.30.
കോളേജിലേക്ക് ഇലക്ട്രോണിക്‌സ് സർക്യൂട്ട് ലാബിൽ ഉപഭോഗവസ്തുകൾ വാങ്ങുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ഉച്ചക്ക് 12.30.
വാല്വേഷൻ ക്യാമ്പിലേക്ക് ഫാബ്രിക്കേറ്റഡ് ഷെൽഫുകളുടെ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല് ഉച്ചക്ക് 12.30. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക. ഫോൺ:0497 2780226.

തപാൽ മേളക്ക് തുടക്കമായി

തപാൽ വകുപ്പ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ നടത്തുന്ന തപാൽ മേള ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
ജനുവരി ഒന്ന് വരെയുള്ള മേളയിൽ പുതുതായി ആധാർ എടുക്കൽ, ബയോമെട്രിക് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനും വിലാസം മാറ്റുന്നതിനും , നിലവിലെ വിവരങ്ങൾ തിരുത്തുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമുള്ള സൗകര്യം ലഭിക്കും. തപാൽ വകുപ്പിന്റെ  വിവിധ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, മറ്റ് സേവിങ്സുകൾ, ഇൻഷുറൻസ്, മൈക്രോ ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയിൽ ലഭിക്കും. തപാൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും മേളയിൽ സ്വീകരിക്കും. ആധാർ ബുക്കിങ്ങിനായി 0497 2700805 എന്ന നമ്പറിൽ വിളിക്കുക. പോസ്റ്റൽ സൂപ്രണ്ട് പി കെ ശിവദാസൻ, പോസ്റ്റ് മാസ്റ്റർ ഇ പി മഹേഷ് എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വളപട്ടണം  ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടാമ്പള്ളി അക്ബർ റോഡ്, കുതിരത്തടം, പരപ്പിൽ, വള്ളുവൻകടവ്, ബാലൻ കിണർ, കോട്ടക്കുന്ന്, അറബിക് കോളേജ്, എ കെ ജി റോഡ്, എന്നിവിടങ്ങളിൽ ഡിസംബർ 29 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വര വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കളം, മടത്തുംഭാഗം, കളരിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടേരികടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 29 രാവിലെ ഏഴ് മണി മുതൽ രാവിലെ ഒമ്പത് മണി വരെയും കൊയ്യൊട്ടുപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും

date