Skip to main content

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍

പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍  ജനുവരി 11, 12 തീയതികളില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും,  ജനുവരി 20, 21 തീയതികളില്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും,  ജനുവരി 24, 25 തീയതികളില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ തല ജൂനിയര്‍, യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സര്‍ട്ടിഫക്കറ്റുകള്‍ വിതരണം ചെയ്യും.  അതോടൊപ്പം കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
  2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക്  യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും, സീനിയര്‍ ഓപ്പണ്‍ കാറ്റഗറിയിലും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍, സ്‌കൂളുകള്‍, മറ്റ് ടീമുകള്‍ എന്നിവ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇ മെയിലില്‍ (pathanamthittadsc@gmail.com) ജനുവരി 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ വയസ് തെളിയിക്കുന്ന രേഖ അന്നേ ദിവസം ഹാജരാക്കണം. രജിസ്ട്രേഷന്് 9961186039 എന്ന നമ്പരിലും ബന്ധപ്പെടാം.
 

date