ഗതാഗതം നിരോധിച്ചു
പുതിയങ്ങാടി-മുട്ടം ജുമാഅത്ത് എച്ച്എസ്എസ്-അംബേദ്കർ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഏഴ് മുതൽ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്. പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രതിഭാ ടാക്കീസ്-വെൽഫെയർ സ്‌കൂൾ വഴി ടിബി-മുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം റോഡ്-ചൂട്ടാട് ബീച്ച് ഭാഗത്തെ വാഹനങ്ങൾ പുതിയങ്ങാടി വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മാടത്തിൽ - കൂമന്തോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാടത്തിൽ മുതൽ കൂമന്തോട് വരെയുള്ള റോഡിലെ ഗതാഗതം വ്യാഴാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ചു. ഇരിട്ടിയിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ തന്തോട് ഉളിക്കൽ വഴിയും മാടത്തിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ വള്ളിത്തോട് - മലയോര ഹൈവേ വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
- Log in to post comments