Post Category
കെല്‍ട്രോണ്‍ കാമ്പസില്‍ കെപിപി നമ്പ്യാരുടെ പ്രതിമ സ്ഥാപിക്കുന്നു
കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന കെപിപി നമ്പ്യാരുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ കാമ്പസില്‍ സ്ഥാപിക്കുന്ന വെങ്കല പ്രതിമയുടെ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജൂണ്‍ 29) വൈകുന്നേരം മൂന്നിന് നിര്‍വഹിക്കും. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.
കെല്‍ട്രോണ്‍ മൂടാടി യൂണിറ്റില്‍ നിര്‍മ്മിക്കുന്ന ശ്രവണ്‍ - ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംഗ് എയ്ഡുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും കേള്‍വി ശക്തി കുറവുള്ള രണ്ടു കുട്ടികള്‍ക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിക്കും. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് പ്രതിമ രൂപകല്‍പന ചെയ്തത്.
പി.എന്‍.എക്‌സ്.2653/18
date
- Log in to post comments