Skip to main content

'വായനാവസന്തം'

 വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫോമേഷന്‍ ആന്‍ഡ്  പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല ലൈബ്രറി കൗണ്‍സിലിന്റെയും കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജിന്റെയും സഹകരണത്തോടെ വായനാവസന്തം എന്ന പേരില്‍ വനിതാവായനാ കൂട്ടായ്മ ഇന്ന്  (ജൂണ്‍ 29) സംഘടിപ്പിക്കും. കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുരളി പെരുനെല്ലി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.  കെ രാജന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. സ്ത്രീയും സമൂഹവും എന്ന വിഷയത്തില്‍ പ്രൊഫ. ടി എ ഉഷാകുമാരിയും മാധവിക്കുട്ടിയുടെ കഥാലോകത്തെക്കുറിച്ച് കെ രമ ടീച്ചറും സംസാരിക്കും. കോളേജ് പ്രില്‍സിപ്പല്‍ ഡോ. സി സി ബാബു മോഡറേറ്ററായിരിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി, പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹനന്‍,  ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി ആര്‍ സന്തോഷ്, കുടുംബശ്രീ മിഷന്‍ ജില്ല കോഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍, വി കെ ഫാരിഫാബി പങ്കെടുക്കും. ജില്ലയിലെ വായനശാലകളില്‍ നടന്ന വനിതാവായന മത്സരവിജയികളും കോളേജ് വിദ്യാര്‍ത്ഥിനികളും വായനാകൂട്ടായ്മയില്‍ പങ്കെടുക്കും.

date