Skip to main content

മേഴ്സി ചാന്‍സ് പരീക്ഷ

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ 2010-2011 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍  മാര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഫെബ്രുവരി ഒന്ന് വരെ ഫൈനില്ലാതെയും എട്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in  എന്ന  വെബ്സൈറ്റില്‍ ലഭിക്കും.

date