പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 21,000 രൂപ പ്രതിമാസ വേതനം നല്‍കും. സോഷ്യല്‍ വര്‍ക്കില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും, ഓ.ആര്‍.സി.യ്ക്കു സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃത്വപരമായ പ്രവര്‍ത്തി പരിചയമുള്ളവരുമായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍ 1, എസ്.പി.ക്യാമ്പ് ഓഫീസിനു സമീപം, തോട്ടക്കാട്ടുക്കര, ആലുവ - 683108 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം. അപേക്ഷകര്‍ക്ക് പ്രായം 2018 ജനുവരി ഒന്നിന് 36 വയസ് കഴിയാന്‍ പാടില്ല. ഫോണ്‍ : 0484 2609177, വെബ്‌സൈറ്റ് : sjd.kerala.gov.in
പി.എന്‍.എക്‌സ്.2670/18
- Log in to post comments