മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9.30ന് പറശ്ശിനിക്കടവില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം സഹകരണ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിക്കും.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍കൂടി ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി, തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ കായലിനെയും ഉള്‍പ്പെടുത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് ബൃഹത്തായ 'മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി' നടപ്പാക്കുന്നത്. 325 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ നദികളുടെയും സവിശേഷതകളും നദിക്കരയിലെ സാമൂഹിക സാംസ്‌ക്കാരിക പ്രത്യേകതകളെയും കോര്‍ത്തിണക്കി തീര്‍ത്തും പ്രമേയാധിഷ്ടവും ഭാവനാസമ്പന്നവുമായ വിനോദ വിജ്ഞാന ജലയാത്രയാണ് മലനാട്-നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂയിസ് ടുറിസം പദ്ധതി. ഇതിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 17 ബോട്ട്‌ജെട്ടി, ടെര്‍മിനലുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാന ടുറിസം വകുപ്പിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പദ്ധതി നടപ്പിലാകുന്നതോടെ കാസര്‍കോട്-കണ്ണൂര്‍ ജില്ലകള്‍ക്ക് ലോകടൂറിസം ഭൂപടത്തില്‍ സവിശേഷ സ്ഥാനം ലഭിക്കും.
ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ ടീച്ചര്‍, എം.പിമാര്‍, എംഎല്‍എമാര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments