Post Category
കണക്ക് അധ്യാപക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ മൂന്നിന് രാവിലെ 10.30 ന് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിലാസം: സീനിയര്‍ സൂപ്രണ്ട്, ഡോ. എ.എം.എം.ആര്‍.എച്ച്.എസ്.എസ്., കട്ടേല, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017. ഫോണ്‍: 0471 2597900.
പി.എന്‍.എക്‌സ്.2685/18
date
- Log in to post comments