Skip to main content

ലൈഫ് പദ്ധതി രണ്ടാംഘട്ട ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെ ലൈഫ് പദ്ധതി രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അനുവാദ പത്രിക നൽകിയും ആദ്യഗഡു വിതരണം ചെയ്തും നിർവഹിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തിയ 171 പേരിൽ 42 പേർക്ക് ചടങ്ങിൽ അനുവാദപത്രികയും ആദ്യ ഗഡുവും നൽകി. ചടങ്ങിൽ അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ ആധ്യക്ഷത വഹിച്ചു.  വി.ഇ.ഒ. പി. രാജു പദ്ധതി വിശദികരിച്ചു. സ്ഥിരം സമതി അധ്യക്ഷരായ  അഡ്വ. ശ്രീകുമാർ,ശോഭ ബാലൻ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി.ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. 

 

(പി.എൻ.എ. 1500/2018)

 

 

date