Skip to main content

ഫെബ്രുവരി 20 വരെ മസ്റ്ററിങ്ങ് നടത്താം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ്ങ് പൂർത്തിയാക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക്ക് മസ്റ്ററിങ്ങ് നടത്തുന്നതിനും കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ്ങ് നടത്തുന്നതിനും ഫെബ്രുവരി ഒന്ന് മുതൽ 20 വരെ സമയം അനുവദിച്ചു. ബയോമെട്രിക്ക് മസ്റ്ററിങ്ങ് പരാജയപ്പെടുന്നവർക്ക് കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പി ക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തിട്ടില്ലാത്ത വർ മാത്രമെ മസ്റ്റർ ചെയ്യേണ്ടതുള്ളു എന്നും കണ്ണൂർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0497-2705182
 

date