Skip to main content

300 ഹെക്ടർ ഭൂമിയുടെ ഡ്രോൺ സർവ്വേ ഫെബ്രുവരി നാലിന് നടക്കും

ഡിജിറ്റൽ റീ സർവെയുടെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ സർവ്വേ ഫെബ്രുവരി നാലിന് നടക്കും. സർവ്വേ ജനുവരി 27ന് നടത്താനാണ് നിശ്ചയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ  നീട്ടിവെക്കുകയായിരുന്നു.
കണ്ണൂർ-1 വില്ലേജിനോടൊപ്പം തന്നെ കണ്ണൂർ-2 വില്ലേജിന്റെയും സർവെ പൂർത്തീകരിക്കുന്നതിന് സർവ്വേ വകുപ്പ് ജീവനക്കാർ ഫീൽഡ് ജോലികൾ ആരംഭിച്ചു. ഫെബ്രുവരി മൂന്നിന് വൈകുന്നേരത്തോടെ അതിർത്തി നിർണയം  പൂർത്തീകരിക്കുന്നതിന് ജില്ലയിലെ റിസർവ്വേ വിഭാഗത്തിലെ മുഴുവർ സർവ്വേ യർമാരെയും നിയോഗിച്ചതായി അസി. ഡയരക്ടർ അറിയിച്ചു

date