Skip to main content

സ്‌കോള്‍-കേരള ഡിസിഎ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സ് നാലാം ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റ് വഴി ജൂലൈ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധിയില്ല. റഗുലര്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന വിധത്തിലാണ് കോഴ്‌സ് വിഭാവനം     ചെയ്തിട്ടുള്ളത്. കോഴ്‌സ് ഫീസ് 4800 രൂപ രണ്ട് ഗഡുക്കളായി അടയ്ക്കാം. കൂടുതല്‍ വിവരം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മുന്‍ ബാച്ചുകളില്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പുനപ്രവേശനത്തിനും അപേക്ഷിക്കാം. ഫോണ്‍: 0471 2348581.                          (പിഎന്‍പി 1727/18)

date