Post Category
പിഎസ്‌സി ഇന്റര്‍വ്യൂ
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് (തസ്തികമാറ്റം വഴിയുളള നിയമനം- കാറ്റഗറി നമ്പര്‍ 387/14) തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ജൂലൈ നാലു മുതല്‍ ആറ് വരെയും ജൂലൈ 11 മുതല്‍ 13 വരെയും ജൂലൈ 18 മുതല്‍ 20 വരെയും ജൂലൈ 25 മുതല്‍ 27 വരെയും കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റിആര്‍ പ്രൊഫൈലില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
(കെ.ഐ.ഒ.പി.ആര്‍-1335/18)
date
- Log in to post comments