Post Category
പുതിയ വ്യവസായങ്ങള്‍ക്ക് അപേക്ഷിക്കാം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ബാങ്കുകളുടെ ധനസഹായത്തോടെ ആരംഭിക്കുന്ന പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് പദ്ധതി ചിലവിന്റെ 35 ശതമാനം വരെ മാര്‍ജിന്‍ മണി ഗ്രാന്റ് അനുവദിക്കും. 25 ലക്ഷം രൂപാ വരെ പദ്ധതി ചിലവുളള അപേക്ഷ www.kviconline.gov.in എന്ന വെബ് സൈറ്റ് മുഖേന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2560586
(കെ.ഐ.ഒ.പി.ആര്‍-1341/18)
date
- Log in to post comments