Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 14-02-2022

ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനസ്ഥാപിച്ചു

 

കണ്ണൂർ ഗവ.വനിത ഐടിഐയിൽ 2014 മുതൽ എൻസിവിടി എംഐഎസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇഎൻടിസികളിലെ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനസ്ഥാപിച്ചു. www.ncvtmis.gov.in വഴി ട്രെയിനികൾക്ക് അവരുടെ പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിന് പരാതികൾ നൽകാം.  മാർച്ച് രണ്ട് വരെ പോർട്ടൽ ലഭ്യമാണ്.  പോർട്ടലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഐടിഐയിൽ ഹാജരാകണം.  ഫോൺ: 0497 2835987, 9526811194.

 

അധ്യാപക കോഴ്‌സ്; സ്‌പോട്ട് അഡ്മിഷൻ

 

ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ അധ്യാപക കോഴ്‌സ് സ്‌പോട്ട് അഡ്മിഷന് ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് നേരിട്ട് പങ്കെടുക്കാം. പിഎസ്‌സി അംഗീകൃത കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായപരിധി 17നും 35നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക്  അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക്  മൂന്ന് വർഷവും ഇളവ് അനുവദിക്കും.

പട്ടികജാതി, മറ്റർഹവിഭാഗത്തിന് കോഴ്‌സ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0473 4296496, 8547126028.

 

 

മസ്റ്ററിങ് പൂർത്തിയാക്കണം

 

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2019 ഡിസംബർ 31 വരെ  പെൻഷൻ പാസാക്കി കൈപ്പറ്റുന്ന  ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.  അല്ലാത്തപക്ഷം ഫെബ്രുവരി  മുതലുള്ള പെൻഷൻ മുടങ്ങുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.  മസ്റ്ററിങ് നടത്തിയവർ വീണ്ടും നടത്തേണ്ടതില്ല.  2019 ഡിസംബറിന് ശേഷം  പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഒരറിയിപ്പുണ്ടാകുന്നതുവരെ മസ്റ്ററിങ്ങ് നടത്തേണ്ടതില്ല.  ഫോൺ: 0497 2706806.

 

വൈദ്യുതി മുടങ്ങും

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഫോമെക്‌സ്, കരിന്തടം ക്രഷർ, എവൺ വിനീർ, സിആർപിഎഫ് 1, സിആർപിഎഫ് 2 എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ തായത്തെരു, മനോരമ, സെലസ്ഷ്യൽ അപ്പാർട്ട്‌മെന്റ്, ചന്ദ്രിക, അസ്ഹർ കോംപ്ലക്‌സ്, വലിയവളപ്പ് കാവ്, പാഴ്‌സി ബംഗ്ലാവ്, കസാന കോട്ട, പി ആന്റ് ടി ക്വാർട്ടേഴ്‌സ്, കണ്ണൂർ യൂനിവേഴ്‌സിറ്റി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്മൻകുന്ന്, എളയാവൂർ വയൽ, എളയാവൂർ അമ്പലം, എളയാവൂർ കോളനി, ജനശക്തി, ഫ്‌ളവേഴ്‌സ് ടി വി എന്നീ ഭാഗങ്ങളിൽ  ഫെബ്രുവരി 15 ചൊവ്വ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പറവൂർ  ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 15 ചൊവ്വ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് വരെയും കാരക്കുണ്ട് ടവർ  ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും ഓലയമ്പാടി നമ്പർ ഒന്നിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ താളിക്കാട്, മള്ളന്നൂർ, കെ സി നഗർ, കുണ്ടേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 15 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

 

ചിത്രരചന മത്സരം

 

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം. പൊതുവിഭാഗം-ഗ്രീൻ ഗ്രൂപ്പ് (അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ), വൈറ്റ് ഗ്രൂപ്പ് (10 മുതൽ 16 വയസ്സ് വരെ). ഭിന്നശേഷിക്കാരായ കുട്ടികൾ-യെല്ലോ ഗ്രൂപ്പ് (അഞ്ച് മുതൽ 10 വയസ്സ് വരെ), റെഡ്് ഗ്രൂപ്പ് (11മുതൽ 18 വയസ്സ് വരെ).  രജിസ്‌ട്രേഷൻ ഒമ്പത് മണിക്ക് തുടങ്ങും. വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരണം. ഫോൺ: 9447853744, 9656061031.

 

ക്വട്ടേഷൻ 

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ ബ്രാഞ്ചിലേക്കുള്ള തെർമോകപ്പിൾ വിത്ത് 8 ചാനൽ ഡാറ്റ ലോഗർ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 18ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

 

ഒറ്റത്തവണ തീർപ്പാക്കൽ നീട്ടി

 

മോട്ടോർ വാഹന വകുപ്പിൽ 2016 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത എല്ലാ വണ്ടികൾക്കും നികുതി അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. ട്രാൻസ്‌പോർട്ട്  വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശിക തുകയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം അടച്ച് ജപ്തി നടപടികളിൽ നിന്നും  ഒഴിവാകാമെന്ന് തളിപ്പറമ്പ് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.  ഫോൺ: 0460 2206580.

 

എസ് സി പ്രമോട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളിൽ എസ് സി പ്രമോട്ടറുടെ നിയമനത്തിനായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായം 18നും 30നും ഇടയിൽ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.  ഫെബ്രുവരി 28വരെ അപേക്ഷ സ്വീകരിക്കും.  

കുടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധിയിൽ യോഗ്യരായ അപേക്ഷകരില്ലെങ്കിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ലിസ്റ്റിൽ ഉൾപ്പെടുന്നവരെ നിയമിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.  ഫോൺ: 0497 2700596.

 

സൗരോർജ നൈപുണ്യ പരിശീലനം: 

അപേക്ഷ ക്ഷണിച്ചു

 

ഇലക്ട്രീഷ്യൻമാർക്കുള്ള രണ്ട് ദിവസത്തെ സൗരോർജ നൈപുണ്യ പ്രതേ്യക പരിശീലന പരിപാടിയിലേക്ക് അനെർട്ട് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കുന്ന മുൻഗണന ക്രമത്തിലായിരിക്കും സീറ്റുകൾ അനുവദിക്കുക.  പ്രായം: 18നും 60നും ഇടയിൽ.  പത്താം ക്ലാസും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റിസ്/ ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.anert.gov.in/node/709 എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തീയതി ഫെബ്രുവരി 28.  ഫോൺ: 9188119431, 18004251803.

 

ബദൽ ഉൽപന്നങ്ങൾ വ്യാപിപ്പിക്കാൻ കർമ്മ പദ്ധതി

 

ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി തലശേരി, പാനൂർ, കുത്തുപറമ്പ് നഗരസഭകളിൽ വ്യാപാരികളുടെ പിന്തുണയോടെ   ബദൽ ഉൽപന്നങ്ങൾ  പ്രചരിപ്പിക്കാൻ വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും.

തലശ്ശേരി സബ് കലക്ടർ അനുകുമാരി വിളിച്ചു ചേർത്ത വ്യാപാരികളുടെയും നഗരസഭാ തല ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് തീരുമാനം.  ബദൽ ഉൽപന്ന പ്രദർശനം മൂന്ന് നഗരസഭകളിലും സംഘടിപ്പിക്കും. കല്യാണം, ആഘോഷങ്ങൾ തുടങ്ങിയ വിവിധ ചടങ്ങുകൾ ഹരിത പെരുമാറ്റ ചട്ടപ്രകാരമാണ് നടത്തുന്നതെന്ന് ഉറപ്പു വരുത്തും.  ചട്ടലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  രൂപീകരിച്ച ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീമുകളുടെ പ്രവർത്തനം മാർച്ച് മുതൽ ശക്തിപ്പെടുത്തണമെന്ന് സബ് കലക്ടർ നിർദ്ദേശിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സ്ഥാപനങ്ങൾക്ക് ഹരിത ഗ്രേഡിംഗ് നടത്തി സാക്ഷ്യപത്രം നൽകാനും യോഗത്തിൽ തീരുമാനമായി.

ടൗണുകളും പൊതു സ്ഥലങ്ങളും പൊതുജന -വ്യാപാരി സമൂഹത്തിന്റെ പിന്തുണയോടെ ശുചീകരിക്കാനും യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ  ഉപയോഗം അവസാനിപ്പിച്ച് ഹരിത വ്യാപാര സ്ഥാപനമായി മാറുന്ന കടകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ആദരവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, തലശേരി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രമോദ്, കൂത്തുപറമ്പ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു എന്നിവരും പങ്കെടുത്തു.

 

ഗതാഗതം നിരോധിച്ചു

 

അമ്പായത്തോട് - പാൽച്ചുരം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 15 ചൊവ്വ മുതൽ രണ്ടാഴ്ചത്തേക്ക് അതുവഴിയുള്ള ഭാരവാഹനങ്ങുടെ ഗതാഗതം നിരോധിച്ചു. വയനാട് ജില്ലയിലേക്കുള്ള വാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു

date