Post Category
യുവതികള്‍ക്ക് ഗ്രാഫിക് ഡിസൈനര്‍ കോഴ്സ്
ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികള്‍ക്ക് സബ്സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് പഠിക്കാന്‍ അവസരം. 216 മണിക്കൂര്‍ (ആറു മാസം) ദൈര്‍ഘ്യമുള്ള കോഴ്സ് കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി നടത്തുന്ന ഈ കോഴ്സിന്റെ ഫീസിന് 50 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. പഞ്ചായത്തു പരിധിയില്‍ താമസിക്കുന്ന ബിരുദധാരികളായ യുവതികള്‍ക്കാണ് പ്രവേശനം ലഭിക്കുക.
പ്രായ പരിധി - 26 വയസ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 6282326560, 9495999668. https://asapkerala.gov.in/course/graphic-designer/
date
- Log in to post comments